വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജനായ ഡോ. സമ്പത്ത് ശിവാംഗി വീണ്ടും അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈയിൽ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവന്‍ഷൻ്റെ (ആർഎൻസി) പ്രതിനിധിയായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി ഈ സമ്മേളനത്തില്‍ നാമനിർദ്ദേശം ചെയ്യും. 78 കാരനായ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ പ്രാവശ്യമാണ് മത്സരിക്കുന്നത്.
ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൻ്റെ സ്വാധീനമുള്ള നേതാവായ ഡോ. ശിവാംഗി ആറാം തവണയാണ് സമ്മേളനത്തിൻ്റെ ദേശീയ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 13 മുതൽ ജൂലൈ 19 വരെ മിൽവാക്കിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് എൻ്റെ ബഹുമതിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിസ്കോൺസിനിലെ മിൽവോക്കിയിൽ നടക്കുന്ന നാല് ദിവസത്തെ റിപ്പബ്ലിക്കൻ നാഷണൽ കൺവന്‍ഷന്‍ (ആർഎൻസി) നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. രാജ്യത്തുടനീളമുള്ള റിപ്പബ്ലിക്കൻ പ്രതിനിധികൾ നാമനിർദ്ദേശം ചെയ്യുന്ന പ്രക്രിയ അതോടെ പൂർത്തിയാക്കും.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ആജീവനാന്ത അംഗവും റിപ്പബ്ലിക്കൻ ഇന്ത്യൻ കൗൺസിലിൻ്റെയും റിപ്പബ്ലിക്കൻ ഇന്ത്യൻ നാഷണൽ കൗൺസിലിൻ്റെയും സ്ഥാപക അംഗവുമായ ഡോ. ശിവാംഗി തുടർച്ചയായി ആറ് തവണ ആർഎൻസി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. “ഞാൻ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പങ്കെടുക്കുന്നത് ആറാം തവണയാണ്, ഞാൻ ഒരു ദേശീയ പ്രതിനിധിയായി പ്രവർത്തിക്കും, അങ്ങനെ എനിക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ കഴിയും,” അദ്ദേഹം പറഞ്ഞു.