വാഷിംഗ്ടണ്‍: ഹിന്ദുക്കള്‍ക്കെതിരെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നു. ഇവിടെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തോടുള്ള വിവേചനത്തിനും ഹിന്ദുമതത്തിനും എതിരെ പ്രതിഷേധിക്കാൻ അവർ ഇന്ത്യൻ അമേരിക്കക്കാർക്ക് തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു. നിരവധി ഹിന്ദു വിദ്യാർത്ഥികളും ഗവേഷകരും സമുദായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുകയും അമേരിക്കയിൽ താമസിക്കുന്ന ഹിന്ദുക്കൾ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ഇവിടെ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ യു എസ് കോണ്‍ഗ്രസ്സില്‍ ഹിന്ദു സമൂഹത്തിൻ്റെ ശബ്ദമാണ് നിങ്ങളുടെ എല്ലാവരുടെയും ശബ്ദമെന്ന് സഭാ പ്രമേയം 1131 അവതരിപ്പിച്ച ഡെമോക്രാറ്റ് താനേദാർ പറഞ്ഞു. അതോടൊപ്പം ഹിന്ദുഫോബിയയെയും ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെയും അപലപിച്ച അദ്ദേഹം ഹിന്ദു അമേരിക്കൻ സമൂഹത്തിൻ്റെ സംഭാവനകളെ പുകഴ്ത്തുകയും ഹിന്ദുഫോബിയയോ വിവേചനമോ വിദ്വേഷമോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു.
നയരൂപീകരണത്തിൽ ഹിന്ദു അമേരിക്കൻ, ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും അമേരിക്കയുടെ ഭാവിയെ മാറ്റാനുള്ള അവരുടെ കഴിവിനെയും കോൺഗ്രസ് അംഗം റിച്ച് മക്കോർമിക് സ്വാഗതം ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടി നിയമനിർമ്മാതാവ് ഹിന്ദു അമേരിക്കക്കാരുടെ സംഭാവനകളെ മാനിക്കുന്ന ഹൗസ് പ്രമേയം 1131-നെ പിന്തുണച്ചു. നവീനത, കഠിനാധ്വാനം, വിജയം, അതിൻ്റെ പാരമ്പര്യങ്ങൾ എന്നിവ ആഘോഷിക്കുന്ന അമേരിക്കൻ സ്വപ്നം പിന്തുടരാൻ സമൂഹത്തോട് അഭ്യർത്ഥിച്ചു.