ട്രൈ‌സ്റ്റേറ്റ് കേരളാ ഫോറം ‘പെഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024’

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ “പേഴ്സണ്‍ ഓഫ് ദി ഇയര്‍” എന്ന വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ മേഖലകളിലെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളില്‍ വാട്സ്ആപ്പില്‍ (215 -873-4365) അല്ലെങ്കില്‍ oalickal7@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയച്ചു തരുക.

ഫിലഡല്‍ഫിയായിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍മാര്‍. മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിള്‍സിന് ആകര്‍ഷകമായ സമ്മാനങ്ങള്‍, ഓണത്തനിമയാര്‍ന്ന കലാസാംസ്ക്കാരിക പരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ സവിശേഷതകളാണെന്ന് ഓണഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്ജ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിന്‍സന്‍റ് ഇമ്മാനുവേല്‍ എന്നിവര്‍ സംയുക്ത
പ്രസ്താവനയില്‍ പറഞ്ഞു.

ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതല്‍ രാത്രി 8:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് ജോണ്‍ (ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍) 267 701 3623, അവാര്‍ഡ് കമ്മിറ്റി ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, റോണി വറുഗീസ് 267 216 5544, ബിനു മാത്യൂ (ജനറല്‍ സെക്രട്ടറി) 267 893 9571, ഫീലിപ്പോസ് ചെറിയാന്‍ (ടഷറര്‍) 215 605 7310, ജോബി ജോര്‍ജ്ജ് (ഓണാഘോഷ ചെയര്‍മാന്‍) 215 470 2400, വിന്‍സന്‍റ് ഇമ്മാനുവേല്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ )215 880 334.

Print Friendly, PDF & Email

Leave a Comment

More News