വലിയ ഇളവുകളുമായി എന്‍ഡ് ഓഫ് സീസണ്‍ സെയിൽ; ദി ബോഡി ഷോപ്പിന്റെ പ്രിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരം

കൊച്ചി: ഒരു ചര്‍മ്മ പരിചരണ/മെയ്ക്കപ്പ് പ്രേമിയാണ് നിങ്ങളെങ്കില്‍ ഇതാ നല്ലൊരു വാര്‍ത്ത കാത്തിരിക്കുന്നു. ദി ബോഡി ഷോപ്പിന്റെ ഏറെ കാത്തിരുന്ന സെയില്‍-ഇ-ഫിക് എന്‍ഡ് ഓഫ് സീസണ്‍ സെയിൽ തിരിച്ചെത്തി. ബ്രിട്ടണില്‍ ആരംഭിച്ച ഈ അന്താരാഷ്ട്ര എത്തിക്കല്‍ ബ്യൂട്ടി ബ്രാന്‍ഡ് തങ്ങളുടെ ജനപ്രീതിയാര്‍ജ്ജിച്ച സെയില്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ജൂലൈ അവസാനം വരെ നീണ്ടു നില്‍ക്കും ഈ സെയില്‍. ബ്രാന്‍ഡിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകളില്‍ മിക്കതിനും വലിയ ഇളവുകളുമായാണ് ഈ സെയില്‍ വന്നെത്തിയിരിക്കുന്നത്.

പ്രിയ ഉപഭോക്താക്കള്‍ക്കായി 50% വരെ ഇളവാണ് ഈ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ നല്‍കുന്നത്. ബ്രിട്ടീഷ് റോസ്, സ്‌ട്രോബറി ആന്റ് ആല്‍മണ്ട് ബോഡി ബട്ടര്‍, ടീ ട്രീ ഓയില്‍ ആന്റ് ബോഡി ലോഷനുകള്‍ എന്നിവയടക്കം ബ്രാന്‍ഡിന്റെ ഐതിഹാസിക ഉല്‍പ്പന്ന നിരകള്‍ക്കെല്ലാം തന്നെ ഈ ഇളവ് ലഭ്യമാകും.

ദി ബോഡി ഷോപ്പിന്റെ ഈ സെയില്‍ വാഗ്ദാനങ്ങള്‍ ചെറിയ ബജറ്റിലും ഒതുങ്ങുന്നവയാണ്. ചര്‍മ്മ സംരക്ഷണം, ശരീര പരിചരണം, കേശ പരിചരണം, മേയ്ക്കപ്പ് എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്ന ബ്രാന്‍ഡിന്റെ ഉന്നത നിലവാരമുള്ള 100% വീഗന്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാ നിരകളിലും ലഭ്യമാണ്. ടീ ട്രീ ഫേസ് ബേസ്, ഫ്രഷ് ന്യൂഡ് ഫൗണ്ടേഷന്‍, ഫ്രാഗ്രന്‍സ് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബ്രാന്‍ഡിന്റെ കമ്മ്യൂണിറ്റി ഫെയര്‍ ട്രേഡ് (സിഎഫ്ടി) എന്ന പരിപാടിയുടെ ഭാഗമായി ധാര്‍മികതയില്‍ ഊന്നിക്കൊണ്ട് സംഭരിച്ച ചേരുവകകള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ് ഇവയെല്ലാം എന്ന് മാത്രമല്ല, അവിശ്വസനീയമായ വിലകള്‍ക്കാണ് അവ ലഭ്യമാക്കിയിരിക്കുന്നത്.

ധാര്‍മികവും സുസ്ഥിരവുമായ ബിസിനസ് രീതികളുടെ കാര്യത്തില്‍ ഏറെക്കാലമായി ഒരു വഴികാട്ടി പോലെ പ്രവര്‍ത്തിച്ചു വരികയാണ് ദി ബോഡി ഷോപ്പ്. ബ്രാന്‍ഡിന്റെ സമ്പൂര്‍ണ്ണ ഉല്‍പ്പന്ന നിരയും 100% വീഗന്‍ ആണ്. മാത്രമല്ല, പായ്‌ക്കേജിങ്ങ് പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്യാവുന്നതുമാണ്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മിക്ക ചേരുവകകളും പ്രകൃതിദത്തമായ രീതിയില്‍ സംഭരിച്ചവയാണെന്നതിനാല്‍ ഉറച്ച തീരുമാനത്തോടെയുള്ള ഒരു പരിസ്ഥിതി സൗഹാര്‍ദ്ദ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് അത് ഉറപ്പാക്കുന്നത്.

 

 

Print Friendly, PDF & Email

Leave a Comment

More News