ചെക്ക് കേസുകള്‍ക്കും കുടുംബ കോടതികളിലെ സ്വത്ത് കേസുകള്‍ക്കും ചുമത്തിയ ഭീമമായ കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായാണ് ചെക്ക് കേസുകള്‍ക്ക് കോര്‍ട്ട് ഫീ നിശ്ചയിക്കുന്നത്. 5 രൂപ ഫീസുണ്ടായിരുന്നിടത്താണ് മൂന്ന് ലക്ഷം വരെ ഫീയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നീതി തേടിയെത്തുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനമാണിത്. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടിയുള്ള അവസാന ആശ്രയം എന്ന നിലക്കാണ് പൊതുജനം കോടതികളെ സമീപിക്കുന്നത്. കേസ് നടത്തിപ്പിന് വരുന്ന ചിലവുകള്‍ക്ക് പുറമെ അനീതിക്കെതിരെ കേസ് നല്‍കണമെങ്കില്‍ ഭീമമായതുക ഫീ അടക്കണമെന്ന തീരുമാനം കടുത്ത അനീതിക്ക് കൂട്ട്‌നില്‍ക്കുന്നതാണ്. ജനത്തെ പിഴിഞ്ഞല്ല ഖജനാവ് നിറക്കേണ്ടതെന്ന് ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍ അബ്ദൂല്‍സലാം പ്രസ്താവിച്ചു.
കുടുംബ കോടതികളില്‍ നീതിക്ക് വേണ്ടി കയറിയിറങ്ങുന്ന സ്്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരാലംബരായവരോടുളള കടുത്ത വഞ്ചനയാണ് ഇടതു സര്‍ക്കാര്‍ നിശ്ചയിച്ച അമ്പത്് രൂപയില്‍ നിന്ന് രണ്ട് ലക്ഷം വരെയുള്ള കോര്‍ട്ട ഫീ വര്‍ധനവ്. നീതി വില്‍പന ചരക്കല്ലെന്ന പതിനാലാം നിയമ കമ്മീഷന്റെ നിരീക്ഷണം സംസ്ഥാന സര്‍ക്കാര്‍ മറന്നുപോകരുതെന്നും ജസ്റ്റീഷ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.