ചരക്ക് നീക്കത്തില്‍ ഇന്ത്യൻ റെയിൽവേ ഒരു വർഷം കൊണ്ട് 14,000 കോടിയിലധികം ലാഭം നേടി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ചരക്ക് നീക്കത്തില്‍ നിന്നുള്ള ഇന്ത്യന്‍ റെയിൽവേയുടെ വരുമാനം 11.1 ശതമാനം വർദ്ധിച്ച് 2024 ജൂണിൽ 14,798.11 കോടി രൂപയായി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 13,316.81 കോടി രൂപയായിരുന്നു. സർക്കാർ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.

കണക്കുകൾ പ്രകാരം ഈ വർഷം ജൂണിൽ റെയിൽവേ 135.46 ദശലക്ഷം ടൺ ചരക്ക് കടത്തി. വാർഷികാടിസ്ഥാനത്തിൽ ചരക്ക് ഗതാഗതത്തിൽ 10.07 ശതമാനമാണ് വർദ്ധനവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 123.06 ദശലക്ഷം ടണ്ണായിരുന്നു.

ഇന്ത്യൻ റെയിൽവേയുടെ പ്രസ്താവന പ്രകാരം, റെയിൽവേ അതിൻ്റെ സേവന നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും വിലകൾ മത്സരാധിഷ്ഠിതമാക്കുകയും ചെയ്തു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും ബിസിനസ് വികസന യൂണിറ്റുകളുടെ പ്രവർത്തനവുമാണ് റെയിൽവേയ്ക്ക് ഇത്രയും മികച്ച ഫലങ്ങൾ ഉണ്ടാക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News