നിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ?; സിജി സഹായിക്കുന്നു

കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് & കൗൺസിലിങ് (DCGC) കോഴ്സിൻ്റെ 13-ാമത് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

കാലികമായി പരിഷ്കരിച്ച സിലബസിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നരായ ഫാക്കൽറ്റികളുടെ നേതൃത്വത്തിലായിരിക്കും കോഴ്സ്. പ്രാക്ക്റ്റിക്കൽ & ഇൻ്റേൺഷിപ്പ്, സൈക്കോമെട്രിക്ക് ടൂളുകളിൽ പരിശീലനം തുടങ്ങിയവയും കോഴ്സിൻ്റെ ഭാഗമായിരിക്കും.

രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സ് കാലയളവ്. ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തതാണ് കോഴ്സ് ഷെഡ്യൂൾ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 07 ജൂലൈ 2024

30 സീറ്റുകൾ മാത്രം.

താൽപര്യമുള്ളവർ events.cigi.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്: +91 8086664004

Print Friendly, PDF & Email

Leave a Comment

More News