കാലിക്കറ്റ് ക്യൂബിംഗ് കോൺക്വസ്റ്റ് 2024 ജൂലൈ 6,7 ന്

കോഴിക്കോട് : കേരളത്തിലെ സ്പീഡ് ക്യൂബിംഗ് പ്രേമികൾക്കായി വേൾഡ് ക്യൂബ് അസോസിയേഷൻ (WCA) വേദിയൊരുക്കുന്നു.

WCA സംഘടിപ്പിക്കുന്ന കാലിക്കറ്റ് ക്യൂബിംഗ് കോൺക്വസ്റ്റ് 2024, ഈ വരുന്ന ജൂലൈ 6-7 തീയതികളിൽ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.

വിവിധ ഇനങ്ങളിലായുള്ള ക്യൂബിങ് മത്സരങ്ങളിൽ പങ്കെടുക്കാനും, പുതിയ കഴിവുകൾ പഠിക്കാനും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മറ്റ് ക്യൂബർമാരെ കണ്ടുമുട്ടാനും ഇവിടെ അവസരമൊരുക്കും.

3x3x3, 4x4x4, 5x5x5, Pyraminx, Megaminx എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. ഓരോ വിഭാഗത്തിലും ഏറ്റവും വേഗത്തിൽ ക്യൂബ് റിസോൾവ് ചെയ്യുന്നതിനായി മത്സരാർത്ഥികൾ മാറ്റുരക്കും.

മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 2024 ജൂൺ 4 ന് ആരംഭിച്ചു. സ്ലോട്ടുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ഔദ്യോഗിക വേൾഡ് ക്യൂബ് അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Contact Number: +91 9946782576

https://www.worldcubeassociation.org/competitions/CalicutCubingConquest2024

 

Print Friendly, PDF & Email

Leave a Comment

More News