ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാതോലിക്കാ ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു.

കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീമതി ലതാ മാക്കിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ചും ലതാ മാക്കിൽ വിശദമായി സംസാരിച്ചു .

ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന് ശ്രീമതി ലതാ മാക്കിൽ പറഞ്ഞു.ഇടവകയുടെ ഐക്യത്തിനും കെട്ടുറപ്പിനും, ഇടവക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചക്കും മാതാവിനോട് മാധ്യസ്ഥം വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

ലീജിയൻ ഓഫ് മേരി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു തന്റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ഇടവക പ്രസിഡന്റ് സിസി തൊട്ടിയിൽ, ആനിമേറ്റർ സി.ലിസിൻ ജോസ് എസ്.ജെ.സി,സെക്രട്ടറി ഷൈനി കൊണ്ടൂർ, ട്രഷർ എൽസമ്മ അത്തിമറ്റത്തിൽ, ലീലാമ്മ ഇല്ലിക്കാട്ടിൽ, ഗ്രേസി നിരപ്പേൽ, ലൈസ പറയൻകലയിൽ, മറിയാമ്മ എടാട്ടുകുന്നേൽ, മറ്റു ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി.

 

Print Friendly, PDF & Email

Leave a Comment

More News