മർകസ് ദൗറത്തുൽ ഖുർആൻ ഇന്ന് (ശനി)

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം ഇന്ന് മർകസിൽ നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സംഗമത്തിന് തുടക്കമാവും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.

ഹിജ്‌റ വർഷാരംഭത്തിന്റെ പ്രാധാന്യവും മുഹർറത്തിന്റെ ചരിത്ര പ്രസക്തിയും വിവരിച്ച് അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. അടുത്തിടെ മരണപ്പെട്ട മർകസ് സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ഹംസ എളാടിനെ ചടങ്ങിൽ അനുസ്മരിക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥന സദസ്സിന് നേതൃത്വം നൽകും. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, വി എം റശീദ് സഖാഫി, മർസൂഖ് സഅദി, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിക്കും.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. പരിപാടിയുടെ തത്സമയ സംപ്രേഷണം മർകസ് ഔദോഗിക യൂട്യൂബ് ചാനലിൽ ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News