മന്ത്രയുടെ ആഭിമുഖ്യത്തിൽ ഷാർലറ്റിൽ അന്നദാനം

മന്ത്രയുടെ ഷാർലറ്റ് കൺവെൻഷൻ ടീമും ഫുഡ് ഫോർ ലൈവ് എന്ന സംഘടനയും ഒരുമിച്ചു ജൂലൈ 6 നു ഷാർലറ്റിൽ ഭവനരഹിതരായവർക്കു ഉച്ചഭക്ഷണം വിതരണം ചെയ്യ്തു. “അന്നദാനം മഹാദാനം എന്ന സനാതനധർമ്മം മുന്നോട്ടു വയ്ക്കുന്ന ആപ്ത വാക്യം ഉൾക്കൊണ്ട് ” കേരളത്തിന്റെ തനതായ ചോറും, കറികളും, പായസവും ഉൾപ്പെടെ ഉള്ള ഭക്ഷണപൊതി വിതരണം ചെയ്യാൻ സാധിച്ചത് വഴി, കേരളീയ ഭക്ഷണ തനിമ മറ്റു ജനസമൂഹത്തിലേക്കും എത്തിക്കുന്ന ഒരു മഹത്തായ കർമ്മമാണ്‌ മന്ത്രയുടെ ഷാർലറ്റ് കുടുംബങ്ങൾ നിർവഹിച്ചത് എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തത്വത്തെ ഉൾക്കൊണ്ടു കൊണ്ടു മാനുഷിക സമൂഹത്തെ ഒന്നായി കാണുവാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഒരു സംഘടന എന്ന നിലയിൽ മന്ത്രക്കു ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭി നന്ദിച്ചു കൊണ്ട്, മന്ത്ര സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ അറിയിച്ചു മന്ത്ര ഷാർലറ്റ് കൺവെൻഷൻ ഭാരവാഹികൾ ആയ ശ്രീമതി അർച്ചന ലിനേഷ്, ശ്രീ വിനോദ് ശ്രീകുമാർ, കൈരളി സത് സങ് ഭാരവാഹികൾ ആയ അംബിക ശ്യാമള, മുരളി വല്ലത്ത്, ലിനേഷ് പിള്ള, ഫുഡ് ഫോർ ലൈവ് ഭാരവാഹികൾ ആയ ശ്രീ അജയ് നായർ, ശ്രീമതി വന്ദന, ശ്രീമതി അശ്വതി റെനി എന്നിവർ ആണ് ഈ ഉദ്യമത്തിനു നേതൃത്വം നൽകിയത്.

2025 ജൂലൈയിൽ നോർത്ത്റ്റ് കരോലിനയിലെ ഷാർലെറ്റിൽ നടക്കുന്ന മന്ത്രയുടെ കൺവെൻഷനു മുന്നോടി ആയി ഇത്തരം നിരവധി ക്ഷേമ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നതായി അവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News