തിരുവനന്തപുരം: പോലീസും എം.വി.ഡിയും ചേർന്ന് നടത്തുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുന്നു. സംസ്ഥാനത്ത് എഐ ക്യാമറകൾ നിർത്തലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നൽകി. പരിശോധനകള്‍ ജനങ്ങൾക്ക് കൈമാറാനാണ് ഗതാഗത വകുപ്പിൻ്റെ പുതിയ പദ്ധതി.
നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയക്കുന്നതിനായി ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ ആളുകൾക്ക് സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ആപ്പ് ഉടൻ ലോഞ്ച് ചെയ്യും. നിയമലംഘനങ്ങൾ ഫോണിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ആപ്പ് വഴി അയക്കാം. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചു.
നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ അത് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുക. അപകടങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.