ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കവേ നിങ്ങളുടെ പ്രശനങ്ങൾക്ക് ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. നിങ്ങളുടെ കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത് ഒരു വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക.
തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ, അത് വിചിത്ര രീതിയിൽ അവസാനിക്കും. എന്നാൽ ഇന്ന് ഉച്ചതിരിഞ്ഞ് കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ ആസൂത്രണം ചെയ്യും. പൊതുവേ വസ്‌തുക്കളോടുള്ള ലളിതമായ സമീപനം നിങ്ങൾക്ക് ക്ഷീണം ഒഴിവാക്കും.
വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള സമർപ്പണം നിങ്ങളെ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാക്കും. ധീരതയുടെ അത്യന്ത സുഖം ഇന്ന് അനുഭവിക്കും. ആകെ കൂടി വർണ്ണാഭമായ ഒരു ദിനമായിരിക്കും ഇന്ന്.
ധനു: ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സന്തോഷിപ്പിക്കുന്നതിനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരിക്കും. സന്തോഷവാനും ഉത്സാഹവാനും ആയി കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര മനസിൽ കാണും. അതിനിടയിൽ ജോലിയിൽ വ്യാപൃതനാവുകയും, നിർവ്വഹിച്ച ജോലിയിന്മേൽ അംഗീകാരങ്ങൾ നേടുകയും ചെയ്യും.
മകരം: വികാരങ്ങൾക്ക് നിങ്ങളെ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്. അവർ ഇന്ന് അത് കൂടുതൽ തുറന്ന് പ്രകടിപ്പിക്കും. അത് ഇരുവർക്കും നിങ്ങളുടെ ബന്ധം കൂടുതൽ മനസിലാക്കാൻ സഹായിക്കും. പരസ്‌പരബന്ധം സുദൃഢമാക്കാൻ കഴിയുന്ന തരത്തിൽ കുറച്ച് സമയം അവരോടൊത്ത് ചെലവഴിക്കുക. പിന്നേ അവർക്ക് സന്തോഷകരമായ ഒരു സമ്മാനം നൽകിക്കൊണ്ട് ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക.
കുംഭം: പൊതുവേ, നിങ്ങൾ വളരെ തിരക്കിലായിരിക്കും. എന്നാൽ ഇന്ന് വ്യത്യസ്‌തമാണ്. ഇന്ന് ശാന്തമായി തുടരാൻ ശ്രമിക്കും, ആത്മീയതയുടെ പാതയിൽ തുടരും. വിശ്രമത്തിനോ ധ്യാനത്തിനോ വേണ്ടി നിങ്ങൾ ഒരു ക്ഷേത്രത്തിലോ ഏതെങ്കിലും മതപരമായ സ്ഥലത്തോ പോകും.
മീനം: ഇന്ന് നിക്ഷേപങ്ങൾക്കും ഊഹക്കച്ചവടത്തിനും നല്ല ദിവസമാണ് – പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് മേഖലകളിൽ. ഇടപാടുകളുമായി ബന്ധപ്പെട്ട സാഹസങ്ങൾ നോക്കുമ്പോൾ, ഇന്ന് നേട്ടങ്ങൾ മുന്നിട്ട് നിൽക്കും. എന്തായാലും കുറച്ച് സാമ്പത്തികം/ പണം മറ്റു അവസരങ്ങളിലേക്ക് കരുതി വെക്കുക.
മേടം: ദയയും കരുതലും ഉള്ള വ്യക്തിയായിരിക്കും. ഇന്നത്തെ നിങ്ങളുടെ പ്രവണത വളരെ ഉദാരമനസ്‌കത കാണിക്കുക, നിങ്ങളുടെ സമ്പത്ത് വെറുതെ കൊടുക്കുക, ഭാവിയിലെ ആവശ്യത്തിന് അവ തിരികെ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്. ജോലിയും ഒഴിവുസമയവും/നേരമ്പോക്കും സമന്വയിപ്പിക്കാനും സഹപ്രവർത്തകരെയും ചെറിയ കുട്ടികളെയും കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാനും നിങ്ങൾക്ക് അസാധാരണമായ ഒരു കഴിവുണ്ട്.
ഇടവം: ഇന്ന് സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളെ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും. ചെറിയ ചെലവുകൾ നിങ്ങൾ അനുവദിക്കില്ല. പല വഴിയിൽക്കൂടി പണം സമ്പാദിക്കാം. സ്വതന്ത്രമായി നിന്നാൽ അതിമനോഹരമായ ഫലങ്ങൾ ജോലിസ്ഥലത്ത് ഉണ്ടാക്കാൻ കഴിയും.
മിഥുനം: ഇന്ന് നിങ്ങൾ ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധാലുവായിരിക്കും. ഉച്ചനേരം മതിയായ അണുനാശിനി ഉപയോഗിച്ച ശേഷം മാത്രം കാർ കഴുകാനോ മുറ്റം വൃത്തിയാക്കാനോ വീട്ടുപകരണങ്ങൾ ക്രമീകരിക്കാനോ പദ്ധതിയിടും. മാനസിക പിരിമുറുക്കമുണ്ടായേക്കാം.
കര്‍ക്കടകം: പഴയ ബന്ധങ്ങൾ നിങ്ങളുടെ കൈപ്പടിയിൽ വരാനുള്ള വലിയ സാധ്യത ഇന്ന് കാണുന്നു. മറ്റുള്ളവരുമായി പെട്ടെന്ന് യോജിപ്പിലെത്താനുള്ള കഴിവുമൂലം ജോലികൾ ഇന്ന് നന്നായി നിർവ്വഹിക്കാൻ കഴിയും. ആളുകൾക്ക് നിങ്ങളുടെ സത്യസന്ധതയിൽ വലിയ ആദരവുണ്ടാകും. വൈകുന്നേരം നല്ല ഒത്തുകൂടലിനുള്ള മികവ് കാണിക്കും.