ഫാമിലി കോൺഫറൻസ്: മാർ നിക്കോളോവോസിന്റെ ആശംസ

ലങ്കാസ്റ്റർ (പെൻസിൽവേനിയ) – വിൻധം റിസോർട്ട് : ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ വിൻധം റിസോർട്ടിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

തികച്ചും അന്വർത്ഥമായതും കാലിക പ്രാധാന്യമുള്ളതുമായ കോൺഫറൻസ് തീം മുറുകെപിടിച്ചുകൊണ്ട് അതിനെ പ്രാവർത്തികമാക്കാൻ ഈ കോൺഫറൻസ് തുടക്കം കുറിക്കട്ടെ എന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.

” സഭയുടെ തലയായ ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്ന” കൊലോസ്യ ലേഖനത്തിലെ 3-ാം അദ്ധ്യായത്തിലെ 2 -ാം വാക്യമാണ് ചിന്താവിഷയം. ക്രിസ്തുവിന് സകലവും കീഴടങ്ങുക എന്നതാണ് അഭികാമ്യം. അതിലെ മർമ വാക്യമാണ് ” ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ.” വിശ്വാസി ക്രിസ്തുവിനോട് കൂടെ ഉയിർത്തെഴുന്നേറ്റവൻ ആകയാൽ അവൻ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ ശേഷം പുതിയ മനുഷ്യനെ ധരിച്ചു കൊള്ളണം.

എല്ലാ ജീവിത ബന്ധങ്ങളിലുമുള്ള വിശുദ്ധിയാണ് അതിന്റെ പ്രായോഗിക ഫലം.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമർപ്പണവും അത്യന്താപേക്ഷിതമാണ്.

മാർ നിക്കോളോവോസ് കോൺഫറൻസ് സെന്ററിൽ എത്തിച്ചേർന്നു. ഒപ്പം ചാൻസലർ ആയ ഫാ . തോമസ് പോൾ , പ്രിൻസിപ്പൽ സെക്രട്ടറി ഫാ . ഡോ . എബ്രഹാം ജോർജ് , എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഫാ. ഡെന്നീസ് മത്തായി, ഭദ്രാസന സെക്രട്ടറി ഫാ. ഡോ .വറുഗീസ് എം. ഡാനിയൽ എന്നിവരും റിസോർട്ടിൽ എത്തി.

Print Friendly, PDF & Email

Leave a Comment

More News