ബെർക്ക്‌ലിയിലെ ഇന്ത്യൻ ജ്വല്ലറി സ്റ്റോറിൽ നിന്ന് 500,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കൊള്ളയടിച്ചു

കാലിഫോര്‍ണിയ: കഴിഞ്ഞ വാരാന്ത്യത്തിൽ കാലിഫോർണിയയിലെ ബേ ഏരിയയിലുള്ള മറ്റൊരു ഇന്ത്യൻ ജ്വല്ലറിയിൽ സായുധ സംഘം കൊള്ളയടിച്ചു.

ജൂലൈ 6 ന് ഉച്ചയ്ക്ക് 2:07 ഓടെ തോക്കുകളും സ്ലെഡ്ജ് ഹാമറുകളും ധരിച്ച ഏഴ് മുതൽ എട്ട് വരെ ഉള്‍പ്പെട്ട സംഘം ബെർക്ക്‌ലിയിലെ ബോംബെ ജ്വല്ലറി കമ്പനിയിൽ ബലമായി പ്രവേശിച്ചതായി ബെർക്ക്‌ലി പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്ധരിച്ച് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. “ഡിസ്‌പ്ലേ കെയ്സുകൾ തകർക്കാൻ അവർ സ്ലെഡ്ജ്ഹാമറുകളും ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്താനും നിയന്ത്രിക്കാനും തോക്കുകൾ ചൂണ്ടിക്കാണിച്ചു,” പോലീസ് പറഞ്ഞു. ഏകദേശം $500,000 ഡോളര്‍ വിലവരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ജൂൺ 12-ന് സണ്ണിവെയ്‌ലിലെ പിഎൻജി ജ്വല്ലേഴ്‌സ് കൊള്ളയടിക്കപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് ബെർക്ക്‌ലി കവർച്ചയും നടന്നത്. സണ്ണിവെയ്‌ലില്‍ ഏകദേശം 20 പേരടങ്ങുന്ന സായുധ കവര്‍ച്ചാ സംഘം, ഉച്ചകഴിഞ്ഞ് കടയിൽ പ്രവേശിച്ച് ഡിസ്‌പ്ലേ കെയ്‌സുകൾ തകർത്ത് ആഭരണങ്ങള്‍ മോഷ്ടിക്കാൻ തുടങ്ങിയതായി സണ്ണിവെയ്ൽ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് (ഡിപിഎസ്) അറിയിച്ചു. കൊള്ളക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു, മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് കണ്ടെടുക്കാനും പോലീസിന് കഴിഞ്ഞു.

ബോംബെ ജ്വല്ലറി കമ്പനിയിൽ നിന്നുള്ള നിരീക്ഷണ വീഡിയോയിൽ ഒരാള്‍ കടയിലേക്ക് കയറാന്‍ ശ്രമിക്കുന്നതും അയാള്‍ ഹൂഡി ധരിച്ചിരുന്നതിനാൽ അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ഹുഡി അഴിച്ചതോടെ അകത്തേക്ക് കയറാന്‍ വാതില്‍ തുറന്നു പിടിച്ചതോടെ മുഖംമൂടിയും ഹൂഡിയും കൈയ്യുറകളും ധരിച്ച, തോക്കുകളും സ്ലെഡ്ജ്ഹാമറുകളും കൈകളിലേന്തി മറ്റു ആറു പേര്‍ അകത്തേക്ക് കയറി സെക്യൂരിറ്റി ഏരിയയിലെ ജനൽച്ചില്ലുകൾ തകർത്താണ് ഇവർ കടയിൽ കയറിയത്. അവർ ഡിസ്പ്ലേ കേസുകൾ തകർത്തു, ഉടമയെയും നിരവധി ജീവനക്കാരെയും തോക്കിന്‍ മുനയിൽ നിർത്തി. രണ്ട് ബ്ലാക്ക് ആൻഡ് സിൽവർ സെഡാൻ വാഹനങ്ങളിലാണ് സംഘം എത്തിയത്. സെക്യൂരിറ്റി അലാറം കമ്പനിയാണ് പോലീസിനെ വിവരമറിയിച്ചത്.

Print Friendly, PDF & Email

Leave a Comment

More News