മലപ്പുറം: കുന്നുമ്മൽ മാസ് പി എസ് സി റീഡിംഗ് സ്പേസ് സിവിൽ പോലീസ് ഓഫീസറും ആർട്ടിസ്റ്റുമായ സബൂറ ബീഗം ഉദ്ഘാടനം ചെയ്തു. കൃത്യമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ച് നേട്ടം കൈവരിക്കാനാകും എന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അവർ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ കെ എ മജീദ് സാർ മത്സര പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം എന്ന സ്ട്രാറ്റജിയെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ സുനിത ടീച്ചർ ആമുഖഭാഷണം നടത്തി, ഡയറക്ടർ കെ മുസ്തഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, പി പി ഷംസീർ, എൻ കെ അസീസ് മാസ്റ്റർ, ഖദീജ ടീച്ചർ, യു മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. പിഎസ്‌സി മത്സര പരീക്ഷകൾക്ക് ഗൗരവത്തോടെ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് മലപ്പുറത്ത് റീഡിംഗ് സ്പേസ് സംവിധാനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
More News
-
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം... -
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ... -
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി...