കോഴിക്കോട്’: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ കോര്‍ട്ട് ഫീ വര്‍ദ്ധനവ് ഭാഗികമായി പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ എല്‍ അബ്ദുല്‍ സലാം പ്രസ്താവിച്ചു.
കുടുബ കോടതി കേസുകള്‍ക്കും ക്രിമിനല്‍ കോടതികളിലെ ചെക്ക് കേസ്സുകള്‍ക്കുമുള്ള ഫീസാണ് ഭീമമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ജസ്റ്റീഷ്യയുടേതടക്കം നിയമമേഖലയിലെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബജറ്റ് തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചത്. അമിതമായ ഫീസ് വര്‍ദ്ധനവ് ഇരകളോടുള്ള അനീതിയാണെന്നും ഇരുവട്ടം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.