പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ബാച്ചുകൾ അനുവദിക്കുന്നത് വരെ പ്രക്ഷോഭംതുടരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: പ്ലസ് വൺ മതിയായ ബാച്ചുകൾ അനുവദിക്കാതെ സർക്കാർ തുടരുന്ന വിവേചനങ്ങൾക്കെതിരെ ദേശീയപാത ഉപരോധസമരം തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.

പാലക്കാട് -കോഴിക്കോട് ദേശീയപാത ജില്ലാ നേതാക്കളുടെ നേതൃത്വത്തിലുള്ള ഉപരോധം കാരണം ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു.

സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ശേഷവും സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ ശാശ്വത പരിഹാരത്തിന് സർക്കാർ ഇനിയും തയ്യാറാകാത്തത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കുന്നത് വരെ അനിശ്ചിതകാല പ്രക്ഷോഭമാരംഭിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു.
പതിനാറായിരത്തിലധികം വിദ്യാർത്ഥികളാണ് അവസരം ലഭിക്കാതെ പുറത്തു നിൽക്കുന്നത്. ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ,ജില്ലാ വൈസ് പ്രസിഡന്റ് വി. ടി എസ് ഉമർ തങ്ങൾ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അൻഷദ് അഹ്‌സൻ, വണ്ടൂർ മണ്ഡലം ജോയിൻ സെക്രട്ടറി ഷമീം ഫർഹാൻ ,വണ്ടൂർ മണ്ഡലം കമ്മിറ്റി അംഗം), തൻസീം മട്ടുമ്മൽ തുടങ്ങിയവർ ദേശിയ പാത ഉപരോധത്തിൽ അറസ്റ്റു വരിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ഫ്രറ്റേണിറ്റി നേതാക്കളെയും പ്രവർത്തകരെയും വെൽഫെയർ പാർട്ടി ഫ്രറ്റേണിറ്റി, ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജസീം കൊളത്തൂർ, സാബിക്ക് വെട്ടം. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി മെഹബൂബ് റഹ്മാൻ,മലപ്പുറം മണ്ഡലം കമ്മിറ്റി അംഗം അബുൽ ഐസ് തുടങ്ങിയവർ ഹൈവേ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News