ന്യൂയോർക്ക് ശ്രീനാരായണ അസ്സോസിയേഷന്റെ കൺ‌വന്‍ഷന് സമാരംഭം

ന്യൂയോർക്ക്: ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന്‍സ് – നോര്‍ത്ത് അമേരിക്ക (FSNONA) യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ കണക്ടിക്കട്ടിലുള്ള ഹോട്ടൽ ഹിൽട്ടണിൽ സമാരംഭിച്ചു.

സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് സജീവ് ചേന്നാട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീമതി രേണുക ചിറക്കുഴിയിൽ സ്വാഗത പ്രസംഗവും, ഗുരു നിത്യാനന്ദ യതിയുടെ ശിഷ്യനായ ഷൗക്കത്ത്, ടെക്സാസിലെ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഡോ. മോഹൻ ഗോപാൽ, FSNONA ചെയർമാൻ ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ, വൈസ് ചെയർമാൻ അഡ്വ. അനിയൻ തയ്യിൽ, അഡ്വ. വാസുദേവൻ കല്ലുവിള എന്നിവർ
ആശംസാ പ്രസംഗവും നടത്തി.

ട്രഷറർ രാജീവ് ഭാസ്കർ, വൈസ്പ്രസിഡന്റ് സുനിൽ കുമാർ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി മായാ ഷൈജു, ജോയിന്റ് ട്രഷറർ സഹൃദയൻ പണിക്കർ, കൾച്ചറൽ പ്രോഗ്രം കോഓർഡിനേറ്റർ സുരേഷ് ബാബു ചിറക്കുഴിയിൽ, ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ, പിന്നണി ഗായകൻ വിവേകാന്ദൻ, സജി കമലാസനൻ, ശ്രീമതി പ്രസന്ന ബാബു, ഉദയഭാനു പണിക്കർ ‌എന്നിവർ
വേദിയിൽ സന്നിഹിതരായിരുന്നു.

ഉദ്‌ഘാടന ചടങ്ങിന് ശേഷം ന്യൂയോർക്കിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും, ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. കൺവെൻഷൻ 14 നു സമാപിക്കും.

 

 

 

Print Friendly, PDF & Email

Leave a Comment

More News