പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന ആരോപണം; പ്രമോദ് കോട്ടൂളിയെ സിപി‌എം പുറത്താക്കി

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ആരോപണ വിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടുളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ തെറ്റാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി യോഗം പ്രാഥമിക അംഗത്വത്തിൽ നിന്ന് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയത്.

ഔദ്യോഗിക വിഭാഗം പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്‌ത്തലോ സസ്പെൻഷനും മതിയാകും എന്ന് പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം ഇതിനെ എതിർക്കുകയായിരുന്നു. 22 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നും പ്രമോദിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുണ്ടെന്ന് പാർട്ടിക്ക് ബോധ്യം വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കടുത്ത നടപടി പ്രമോദിനെതിരെ ഉണ്ടായില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ വാദിച്ചതോടെ ഇത് കണക്കിലെടുത്താണ് പ്രമോദ് കോട്ടുളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി പുറത്താക്കിയത്.

പിഎസ്‌സി നിയമനക്കോഴ ആരോപണത്തിൽ നേതൃത്വത്തിന് നേരത്തെ പ്രമോദ് കോട്ടൂളി വിശദീകരണം നൽകിയിരുന്നു. വിശദീകരണം നൽകിയശേഷം ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കൾ അല്ലെന്ന് പറഞ്ഞ് നേതൃത്വത്തെ കുറ്റപ്പെടുത്തിയ പ്രമോദ് കോട്ടൂളി താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ല എന്നും പ്രതികരിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News