ദോഹ: കുട്ടി മനസ്സുകളിൽ കരുതലിന്റെയും ആർദ്രതയുടെയും നന്മകൾക്ക് കോരിയിട്ട് ‘കളേർസ് ഓഫ് കെയർ’ ചിത്രരചന മത്സരം. കേവലം ഒരു മത്സരം എന്നതിലുപരി ഖത്തറിലെ പ്രവാസ ലോകത്തിന്റെ സ്നേഹത്തിന്റെയും ചേർത്തു പിടിക്കലിന്റെ കൂടെ പ്രതീകമായിരുന്നു പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം അൽ അറബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം. എസ്.എം.എ ടൈപ്പ് 1 രോഗം ബാധിച്ച് ചികിത്സ തേടുന്ന മലയാളി പിഞ്ചു ബാലിക മൽഖ റൂഹിയുടെ ചികിത്സക്കായി ഖത്തർ ചാരിറ്റി ശേഖരിക്കുന്ന ചികിത്സ ഫണ്ടിലേക്ക് സംഭാവനകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കളേർസ് ഓഫ് കെയർ’ എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചത്. വേനൽ അവധിക്കാലമായിരുന്നിട്ട് പോലും ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന്ന് കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. കിൻഡർ ഗാർഡൻ, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, അഡൾട്ട് എന്നിങ്ങനെ 7 കാറ്റഗറികളിലാണ് ചിത്രരചന മത്സരവും പെയിന്റിംഗ് മത്സരവും നടന്നത്.
ചിത്ര രചനാ മത്സരത്തിനു പുറമെ പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഫൂഡ് സ്റ്റാള്‍, ലക്കി ഡ്രോ തുടങ്ങിയവയിലൂടെയൊക്കെ കിട്ടുന്ന വരുമാനം മുഴുവന്‍ ചികിത്സാ ഫണ്ടിലേക്ക് നല്‍കും. 6 കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ മലയാളികള്‍ക്ക് പുറമെ വിവിധ രാജ്യക്കാരായ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ പങ്കെടൂത്തു.
സമാപന സെഷനില്‍ ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷതയും വൈസ് പ്രസിഡണ്ട് സാദിഖ് അലി. സി സ്വാഗത ഭാഷണവും നടത്തി.
ഐ.സി.സി ഉപദേശക സമിതിയംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി കുഹമ്മദ് കുഞ്ഞി, ഖത്തര്‍ ചാരിറ്റി പ്രതിനിധി മുഹമ്മദ് അല്‍ ഖാദിര്‍, സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ഷംസുദ്ദീന്‍,എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റഷീദലി, മജീദലി, അനീസ് റഹ്മാന്‍,പ്രവാസി വെൽഫയർ ആക്ടിംഗ് ജനറൽ സെക്രട്ടറി റഷീദ് കൊല്ലം, മുന്‍ പ്രസിഡന്റും കളേഴ്സ് ഓഫ് കെയർ സംഘാടകസമിതി ജനറൽ കൺവീനറുമായ മുനീഷ് എ.സി, നടുമുറ്റം പ്രസിഡണ്ട് സന നസീം, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ഷഫീഖ് അലി, ബ്രാവോ കിഡ്സ് എം.ഡി ഷാക്കിറ ഹുസ്ന, മൊമെന്റം മീഡിയ എം.ഡി സൈഫുദ്ദീന്‍, പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ , മുഹമ്മദ് റാഫി, രാധാകൃഷ്ണന്‍, ഷറഫുദ്ദീന്‍ സി, റബീഅ് സമാന്‍, ഷുഐബ് അബ്ദുറഹ്മാന്‍ യൂത്ത്ഫോറം വൈസ് പ്രസിഡണ്ട് ആരിഫ് അഹമ്മദ്, അത്‌ലന്‍ സ്പോര്‍ട്സ് മാനേജിംഗ് കമ്മറ്റിയംഗം വിനോദ്, ചിത്ര രചന മത്സര കോഡിനേറ്റര്‍ ഫായിസ് ടി. തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സംഘാടക സമിതിയംഗങ്ങളായ സജ്ന സാക്കി, സഞ്ചയ് ചെറിയാന്‍, അസീം എം.ടി, ഷിബിലി യൂസഫ്, അബൂസ് പട്ടാമ്പി, ഫാതിമ തസ്നീം, നസീര്‍ ഹനീഫ, അബ്ദുല്‍ വാഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍:
അഡല്‍ട്സ് പെയ്ന്റിംഗ് – മിനുജ മുരളീധരന്‍, ഹിബ എഛ് കബീര്‍, അനു ഗിരീഷ്
സീനിയര്‍ പെന്‍സില്‍ ഡ്രോയിംഗ് – ശ്രുതി ലക്ഷ്മി എ.പി, ജന്നത്തുല്‍ മൗവ, കരിഷ്മ എലിസബത്ത് തോമസ്
സീനിയര്‍ പെയിന്റിംഗ് – ജന്നത്തുല്‍ മൗവ, സബാഹ് സൗദ, ശ്രുതി ലക്ഷ്മി എ.പി
ജൂനിയര്‍ പെന്‍സില്‍ ഡ്രോയിംഗ് – ആമിന ഹാനിയ, സാന്‍വി അജേഷ്, ശ്വേത മേരി ഷിബു
സബ്ജൂണിയര്‍ കളറിംഗ് – സ്റ്റിഫാനൊ ആന്റണി ഷിബു, തനുശ്രീ രാഘവേന്ദ്ര, ഭൂമിക അഭിലാഷ്
കിഡ്സ് കളറിംഗ് – പ്രണവ് നിധിന്‍, ലൈബ മുഹമ്മദ്, ഹൈറ റഫീഖ്
കിന്റര്‍ ഗാര്‍ട്ടന്‍ കളറിംഗ് – ആരിയാന, ഷ്‌ലോക്ക്, മുഹമ്മദ് ആമില്‍