ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റി അവാർഡ് വിതരണം

കുന്ദമംഗലം: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർകസിൽ അവാർഡ് വിതരണം സംഘടിപ്പിച്ചു. കോഴിക്കോട്, വയനാട് മേഖലയിലെ അനാഥാലയങ്ങളിൽ നിന്ന് 2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കായി നടത്തിയ അവാർഡ് വിതരണ സംഗമം അഡ്വ. പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. അനാഥ സംരക്ഷണത്തിനായി കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് എം എൽ എ പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റി മേഖലാ സെക്രട്ടറി പ്രൊഫ. സി ഉമ്മർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ ട്രഷറർ സി. പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി എം റശീദ് സഖാഫി, സി ആലിക്കോയ, അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ ശമീം ആശംസകൾ നേർന്നു. കോഴിശ്ശേരി ഉസ്മാൻ സ്വാഗതവും മായിൻ മണിമ നന്ദിയും പറഞ്ഞു.

ഫോട്ടോ: കേരള സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട്, വയനാട് മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തിയ അവാർഡ് വിതരണം പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 

Print Friendly, PDF & Email

Leave a Comment

More News