“കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ്”പുസ്തകം ഹ്യൂസ്റ്റണിൽ പ്രകാശനം ചെയ്തു.

ഫ്ളോറിഡ: ബ്രദർ മോൻസി പൊന്നോലിൽ എഴുതിയ ” കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ്” എന്ന പാസ്റ്റർ കെ.വി.മാത്യു (കുഞ്ഞൂഞ്ഞ് ഉപദേശി) ന്റെ ജീവചരിത്ര ഗ്രന്ഥം ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ
പ്രകാശനം ചെയ്തു.
പി.സി.എൻ.എ.കെ കോൺഫ്രൻസ് സെക്രട്ടറി ബ്രദർ രാജു പൊന്നോലിയും, റവ. മൈക്കിൾ ജോൺസനും ചേർന്ന് ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പുസ്തകത്തിൻറെ പ്രകാശ കർമ്മം നിർവഹിച്ചത്.
സമൂഹത്തിൽ അറിയപ്പെടാത്തവരായി വിസ്മരിക്കപ്പെട്ടിട്ടുള്ള ബഹുശതം വ്യക്തി ജീവിതങ്ങൾ കാലയവനിയക്കുള്ളിൽ മറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ജീവചരിത്രങ്ങൾ ഇന്ന് വിരളമാണ്. തലമുറകൾ മാറുമ്പോൾ ഇളം തലമുറകൾക്ക് കൈമാറുവാൻ ശ്രേഷ്ഠമാരായാ പൂർവ്വികരുടെ ചെയ്തികളും ചരിത്രങ്ങളും ഒരു നിധിപോലെ രേഖപ്പെടുത്തി സൂക്ഷിക്കണ്ടത് നമ്മുടെ കർത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം.
സൗജന്യമായി നൽകുന്ന “കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ് എന്ന പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പെടുത്തിയിട്ടുണ്ട്”. പുസ്തകത്തിൻറെ ഫ്രീ- പി.ഡി.എഫ് ആവശ്യമെങ്കിൽ moncyponnolil@gmail.com [407] 954 1109 or what’s app ൽ ബന്ധപ്പെടാവുന്നതാണ്.
Print Friendly, PDF & Email

Leave a Comment

More News