ചിങ്ങം: ഇന്ന് നിങ്ങള്‍ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തും. ചങ്ങാതിമാരുമായും പ്രിയപ്പെട്ടവരുമായും മനോഹരമായ സ്ഥലത്തേക്ക് പോവാനും അവിടെ താമസിക്കാനും കഴിയും. സുഹൃത്തുക്കൾ നിങ്ങളുടെ അഭിവൃദ്ധിയിൽ നിന്ന് പ്രയോജനം നേടും.
കന്നി: ഇന്ന് നിങ്ങളുടെ ദിവസം വളരെ നല്ലതായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കാൻ സാധിക്കും. സുഹൃത്തുക്കളും കുടുംബവും പിന്തുണച്ച് കൂടെയുണ്ടാകും.
തുലാം: സർഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ, ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും കൂടുതല്‍ കരുത്തുണ്ടാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ ഉയർച്ചയുണ്ടാകും.
വൃശ്ചികം: ഒരു ശസ്‌ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല, കാരണം, നിങ്ങളെ പ്രശ്‌നങ്ങൾ ഇന്ന് വേട്ടയാടും.
ധനു: ഇന്ന് നിങ്ങൾക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. ഇന്ന് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭം വർധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ യാത്ര പോയേക്കും.
മകരം: ഇന്ന് കുടുംബത്തിന്‍റെയും മക്കളുടെയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.
കുംഭം: ഇന്ന് നിങ്ങൾക്ക് ശാരീരികാസ്വസ്ഥ്യങ്ങളുണ്ടായേക്കും. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിലാക്കും. എന്നാലും ഇന്ന് നിങ്ങൾക്ക് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും.
മീനം: അധാര്‍മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. ദേഷ്യം നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം: പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ വരെ സ്വീകരിച്ചേക്കാം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. വൈകുന്നേരം നിങ്ങൾ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടുകയും ചെയ്തേക്കാം.
ഇടവം: നിങ്ങളുടെ ഇന്നത്തെ ദിവസം കുറച്ച് പ്രയാസമേറിയതായിരിക്കും. ജോലി കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടും. നിങ്ങൾക്ക് ഇന്ന് ആരോഗ്യപ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾ ആരോഗ്യം സൂക്ഷിക്കുകയും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
മിഥുനം: സ്വന്തം ലോകത്തില്‍നിന്ന് പുറത്തുവന്ന് നിങ്ങളുടെ കുട്ടികളുടെ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ അവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യവും സൂക്ഷ്‌മമായി പരിപാലിക്കണം. നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്‌ക്കുകയും, അമിത ചെലവ് നിയന്ത്രിക്കുകയും, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.
കര്‍ക്കടകം: നിങ്ങൾക്ക് അഹിതമായ കാര്യങ്ങളെ ഇന്ന് അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗത്ഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്നകാര്യം മനസിലാക്കുക. ഇത് നേടുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും.