വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സാഹോദര്യ സംഗമം

വിമൻ ജസ്റ്റിസ് മുവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം റൂബി ലോഞ്ചിൽ നടന്ന സാഹോദര്യ സംഗമം സംസ്ഥാന പ്രസിഡണ്ട് വി.എ. ഫാസിസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മലപ്പുറം: വിമൻ ജസ്റ്റിസ് മുവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹോദര്യ സംഗമം എന്ന ശീർഷകത്തിൽ നടത്തിയ ടേബ്ൾ ടോക്ക് ശ്രദ്ധേയമായി. രാഷ്ട്രിയ സാമൂഹ്യ കലാ സാംസ്‌കാരിക മേഖലകളിലെ ഇരുപത്തഞ്ച് വനിതാ നേതാക്കളാണ് ടേബ്ൾടോക്കിൽ പങ്കെടുത്തത്. വിമൻ ജസ്റ്റിസ് മുവ്‌മെന്റിന്റെ അഞ്ചാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളാണെന്നും വിഭജിച്ച് ഭരിക്കുക എന്ന ഫാഷിസത്തിന്റെ കുടിലതന്ത്രത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിൻ റോൾ വഹിക്കാനുണ്ടെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ അഭിപ്രായപ്പെട്ടു.

സതീദേവി (കോർവ സംസ്ഥാന വൈസ് പ്രസിഡണ്ട്), ജമീല ഇസ്സുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്), ആയിശാബി (വനിതാ ലീഗ്), (ഫൗസിയ മുൻസിപ്പൽ ചെയർ പേഴ്‌സൺ), ഷീല (ഫിലിം ആർടിസ്റ്റ്), മീര (ഗായിക), ജെസ്സി ചാക്കോ, നജ്‌ല, സുറുമി, ഷാബി (എഴുത്താർ) സരസ്വതി (കെഡിഎഫ്), ലിജി, ഹസീന വഹാബ് തുടങ്ങി നിരവധി പ്രമുഖ വനിതകൾ പങ്കെടുത്തു സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മോഡറേറ്ററായിരുന്നു.

വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും സെക്രട്ടറി സുഭദ്ര വണ്ടൂർ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News