ന്യൂജേഴ്‌സിയില്‍ അന്തരിച്ച കാരിയമഠം എലിസബത്ത് പോളിന്റെ സംസ്‌കാരം ബുധനാഴ്ച്ച

ന്യൂജേഴ്‌സി: ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സ്വീഡ്‌സ്ബറോയില്‍ അന്തരിച്ച എലിസബത്ത് പോളിന്റെ (82) സംസ്‌കാരകര്‍മ്മങ്ങളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

പൊതുദര്‍ശനം: ജൂലൈ 17 ബുധനാഴ്ച്ച രാവിലെ 9:00 മുതല്‍ 10:30 വരെ
(St. Clare of Assissi Parish, 140 Broad Street, Swedesboro NJ 08085)
11 മണിക്ക് വിശുദ്ധ കുര്‍ബാന

സംസ്‌കാരശുശ്രൂഷകളെ തുടര്‍ന്ന് ഭൗതികശരീരം സമീപത്തുള്ള സെ. ജോസഫ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

പരേതനായ കാരിയമഠം പോളിന്റെ ഭാര്യയായിരുന്നു ഫിലഡല്‍ഫിയ സീറോ മലബാര്‍ ഇടവകാംഗമായ പരേത. കാനഡയില്‍ ടൊറന്റോയിലുള്ള മേഴ്‌സി പോള്‍ (അരൂജ) ഏക മകളും, ജോനാ, ജൊവാന, ജോവിത്ത് എന്നിവര്‍ കൊച്ചുമക്കളുമാണ്.

1970 കളില്‍ ഉദ്യോഗാര്‍ത്ഥം അമേരിക്കയിലെത്തിയ മേരി കുറിച്ചി (ഡോ. ജയിംസ് കുറിച്ചിയുടെ ഭാര്യ), ജോസഫ് കൊഴിക്കോട്ട് (ന്യൂയോര്‍ക്ക്), ജോ തോമസ് (ഇന്‍ഡ്യ), മരിയ ഗോരേത്തി പൂവത്തുങ്കല്‍ (അമേരിക്ക) എന്നിവര്‍ സഹോദരങ്ങളാണ്.
.

Print Friendly, PDF & Email

Leave a Comment

More News