ഉൽപ്പന്ന ശ്രേണി വിപുലമാക്കി യൂണിയൻ കോപ്

ഈ വളർച്ചയ്ക്ക് പ്രധാന കാരണം റീട്ടെയ്ൽ മേഖലയിലുണ്ടായ ഉയർന്ന ഡിമാൻഡാണെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറയുന്നു.

ദുബായ്: ദുബായ് പ്രാദേശിക വിപണികളിൽ യൂണിയൻ കോപ് ‘യൂണിയൻ’ ലേബലിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും റീട്ടെയ്ൽ, ലോക്കൽ വിപണികളിൽ യൂണിയൻ കോപിനുള്ള സാന്നിധ്യം വർധിപ്പിക്കുന്നതിനുമാണ് പുതിയ പദ്ധതികൾ.

യൂണിയൻ കോപിന് നിലവിൽ 55,000 പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ സാന്നിധ്യമുണ്ട്. ഈ വളർച്ചയ്ക്ക് പ്രധാന കാരണം റീട്ടെയ്ൽ മേഖലയിലുണ്ടായ ഉയർന്ന ഡിമാൻഡാണെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറയുന്നു.

പ്രൈവറ്റ് ലേബലിൽ 1,500 ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് നൽകുന്നുണ്ട്. സേവനങ്ങളും ഉൽപ്പന്നങ്ങളും കൂട്ടുകയാണ് ചെയ്യുന്നത്. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിച്ചു നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ കോപ് കൂടുതൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കാര്യങ്ങളിൽ നിക്ഷേപിക്കുമെന്നും പുത്തൻ സാങ്കേതികവിദ്യ, ഉൽപ്പന്നങ്ങളുടെ ​ഗുണമേന്മ ഉറപ്പാക്കുന്ന പുതിയ കണ്ടുപിടിത്തങ്ങൾ, മത്സരാധിഷ്ഠിതമായ വിപണി എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News