ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റായ റോബർട്ട് മെനെൻഡസിന്റെ വീട്ടിൽ നിന്ന് സ്വർണ്ണക്കട്ടികളും ലക്ഷക്കണക്കിന് ഡോളറിൻ്റെ പണവും കണ്ടെത്തിയെ കേസിൽ .ചൊവ്വാഴ്ച യുഎസ് സെനറ്ററെ 18 അഴിമതിക്കേസുകളിലും കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.ശിക്ഷ പിന്നീട് വിധിക്കും.
റോബർട്ട് മെനെൻഡസിനെതിരെ ഈജിപ്തിലേക്കും ഖത്തറിലേക്കും ബന്ധമുള്ള ബിസിനസുകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് പണം തട്ടിയെടുക്കൽ, നീതി തടസ്സപ്പെടുത്തൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു .
നവംബറിലെ തിരഞ്ഞെടുപ്പിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജൂണിൽ പറഞ്ഞ 70 കാരനായ അദ്ദേഹം കുറ്റാരോപണം സമർപ്പിക്കുന്നതുവരെ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയെ നയിച്ചിരുന്നു.
അദ്ദേഹത്തിൻ്റെ ന്യൂജേഴ്‌സിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ, വീടിന് ചുറ്റും ഒളിപ്പിച്ച പണത്തിൽ ഏകദേശം 500,000 ഡോളർ (£385,000) ,കൂടാതെ ഏകദേശം 150,000 ഡോളർ വിലമതിക്കുന്ന സ്വർണക്കട്ടികളും പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു മെഴ്‌സിഡസ് ബെൻസ് കൺവേർട്ടബിളും എഫ്ബിഐ ഏജൻ്റുമാർ കണ്ടെത്തിയതായി പറയപ്പെടുന്നു
പ്രതിഭാഗം അഭിഭാഷകർ കുറ്റം അദ്ദേഹത്തിൻ്റെ ഭാര്യ നദീനിലേക്ക് മാറ്റാൻ ശ്രമിക്കുന്നു.സെനറ്ററുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണവും പണവും കൈക്കൂലിയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂട്ടർമാർ പരാജയപ്പെട്ടതായി പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.പതിറ്റാണ്ടുകളായി സെനറ്റർ പതിവായി ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയും അത് വീട്ടിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.
യുഎസ് സെനറ്റർ എന്ന നിലയിൽ മെനെൻഡെസ് തൻ്റെ അധികാരം “വിൽപനയ്ക്ക്” വെച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
വിധിക്ക് ശേഷം, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ, മെനെൻഡസിനോട് സർക്കാരിൽ നിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.