മൊബൈല്‍ നിരക്ക് വര്‍ധന: ജിയോയില്‍ നിന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നു; സാഹചര്യം മുതലാക്കി ബി എസ് എന്‍ എല്‍

സ്വകാര്യ ടെലികോം കമ്പനികളുമായുള്ള പോരിൽ ബിഎസ്എന്‍എല്ലിന് കരുത്തു നൽകാൻ വിപണിയിലേക്കിറങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ടെലും ജിയോയും റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ ഉയർത്തിയതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു.

ജിയോ ആണ് ആദ്യം കഴിഞ്ഞ മാസം റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ എയര്‍ടെല്ലും വിയും (വോഡഫോണ്‍, ഐഡിയ) നിരക്കു വര്‍ധന പ്രഖ്യാപിച്ചു. 12% മുതല്‍ 25% വരെയാണ് ജിയോയുടെ നിരക്ക് വർധന. 11% മുതല്‍ 21% വരെ എയര്‍ടെല്ലും, 10% മുതല്‍ 21% വരെ വിയും നിരക്കുകള്‍ വർധിപ്പിച്ചു. സാധാരണക്കാരന്റെ കീശ കളിയാക്കുന്ന താരിഫ് വര്‍ധനയാണ് നടപ്പാക്കിയതെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ കൈപിടിച്ച് ടാറ്റ ടെലികോം സര്‍വീസിലേക്ക് ചുവടുവെക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുത്തൻ കരാറിലേക്കെത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉറപ്പാക്കാനാണ് പദ്ധതി. ബിഎസ്എന്‍എലിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം വര്‍ദ്ധിപ്പിക്കാനും സാധിക്കില്ല തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാര്‍.

Print Friendly, PDF & Email

Leave a Comment

More News