സ്കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു

പാലക്കാട്: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്.

ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസമയം ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല.

ബസിൽ കയറുമ്പോൾ നാൽപ്പതോളം കുട്ടികളുണ്ടായിരുന്നു. പാടത്ത് പണിയെടുക്കുന്നവർ യഥാസമയം കുട്ടികളെ രക്ഷപ്പെടുത്തി. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. ബസിൻ്റെ ചില്ല് തകർത്താണ് കുട്ടികളെ പുറത്തെടുത്തത്.

അതേസമയം, കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങി.

Print Friendly, PDF & Email

Leave a Comment

More News