ചിങ്ങം: ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായികം, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും. വിദ്യാർഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളെ ബാധിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളിൽ മാനസികസംഘർഷത്തിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നിങ്ങള്‍ ഒഴിവാക്കുക.
തുലാം: ഇന്ന് നിങ്ങൾക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വരും. ശത്രുക്കൾ ഏതുവിധേനയും നിങ്ങളെ തകർക്കാനും, ആക്ഷേപിക്കാനും ഇടയുള്ളതിനാൽ നിങ്ങൾ വളരെയധികം സൂക്ഷിക്കണം. അവരെ നേരിടാൻ ശ്രമിക്കുന്നതിന് പകരം, നിങ്ങളുടെ രാഷ്‌ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും, നിങ്ങളുടെ വിലയേറിയ ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നിങ്ങൾ ശ്രമിക്കണം.
വൃശ്ചികം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ വ്യഗ്രത കാണിക്കും. നിങ്ങളുടെ അനന്തമായ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഇന്ന് നിങ്ങൾ ആരോടെങ്കിലും കോപിക്കുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. വിദ്യാർഥികൾക്കിന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.
ധനു: ഇന്ന് നിങ്ങൾ നിങ്ങളുടെ കാഴ്‌ചപ്പാടും, മനോഭാവവും വളരെ മാറ്റത്തോടെ പ്രകടിപ്പിക്കും. ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. ജോലി സ്ഥലത്ത് കഴിവും കഠിനാധ്വാനവും കൊണ്ട് ശോഭിക്കാൻ നിങ്ങൾക്ക് കഴിയും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്താൻ സാധിക്കും.
മകരം: ഇന്ന് വിവിധ സ്രോതസുകളിലൂടെ പണം നിങ്ങളിലേക്ക് എത്തും. എന്നാൽ നിങ്ങളതെല്ലാം ചെലവാക്കിയേക്കാം. ചെലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം നിങ്ങൾ നിങ്ങളുടെ ജോലിയിലെ എല്ലാ കുറവുകളും ഇന്ന് പരിഹരിക്കും.
മീനം: ബിസിനസുകാര്‍ക്ക് ഇത് വിസ്‌മയകരമായ ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങൾക്കൊരു സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാകും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ ഇന്ന് സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് ഇന്ന് കഴിയും.
മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും, ഉല്‍കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‌നമാകും. അസ്വസ്ഥതയും, ക്ഷീണവും, ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിനും സാധ്യത.
ഇടവം: നിങ്ങള്‍ ഇന്ന് ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാകില്ല. ഇന്ന് അത്തരം ഒരു ദിവസമാണ്. രാവിലെ മുതൽ നിങ്ങള്‍ക്ക് വല്ലായ്‌മ അനുഭവപ്പെടാം. പക്ഷേ മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നിങ്ങള്‍ നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താല്‍പര്യക്കുറവും നിങ്ങളെ ഇന്ന് വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ, വരും വരായ്‌കകളെകുറിച്ച് ആലോചിക്കാതെയിരിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.
മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വർധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നിങ്ങൾ യാത്ര പോകാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും, ഏവരേയും വിസ്‌മയിപ്പിക്കുന്നതും, ആകര്‍ഷകവുമായ വസ്‌ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി നിങ്ങൾ ഒരു ഷോപ്പിങ് നടത്താനും സാധ്യതയുണ്ട്.
കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളിൽ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും നിങ്ങളുടെ എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് ഇന്ന് നിങ്ങൾ പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണം.