മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഷിക്കാഗോ (MAGC) ഓണാഘോഷം 2024 ആഗസ്റ്റ് 24 ശനിയാഴ്ച

ഷിക്കാഗോ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഷിക്കാഗോ (MAGC) യുടെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 24 ശനിയാഴ്ച ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് നടത്തും. പാചക കുലപതി പഴയിടം മോഹനൻ നമ്പൂതിരി മുഖ്യാതിഥിയായി എത്തുന്ന ആഘോഷപരിപാടികളിൽ, അദ്ദേഹത്തിന്റെ രുചിവിസ്മയം ഷിക്കാഗോ മലയാളികൾക്ക് നേരിട്ടനുഭവിക്കാൻ അവസരമൊരുക്കിക്കൊണ്ട് 30 ലധികം വിഭവങ്ങളും 3 പായസവും അടങ്ങിയ സമൃദ്ധമായ സദ്യക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

പരിപാടിയോടനുബന്ധിച്ച് മിഡ് വെസ്റ്റിലെ പ്രഗത്ഭരായ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാസായാഹ്നവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ആഗസ്റ്റ് 24 വരെ നീണ്ടുനില്‍ക്കുന്ന റീൽ ചലെഞ്ച് പോലുള്ള വിവിധ മത്സര പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സദ്യയുടെ പന്തി തിരഞ്ഞെടുക്കൽ, മറ്റ് ആഘോഷപരിപാടികളെ സംബന്ധിച്ച വിവരങ്ങൾ, സമയക്രമം തുടങ്ങിയവ MAGC വെബ്സൈറ്റായ www.magconline.com ൽ ലഭ്യമാണ്.

MAGCയുടെ 10-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഈ ബൃഹത്തായ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ ഷിക്കാഗോ മലയാളികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി പ്രസിഡന്റ് സുശീൽ വരയില്ലം, കമ്മിറ്റി അംഗങ്ങളായ ഷൈലേഷ് മേനോൻ, മണികണ്ഠൻ ചന്ദ്രൻ, സ്വപ്ന വേണുഗോപാൽ, രണൺദീപ് രഘു എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News