മലപ്പുറം: വലിയ പ്രതീക്ഷ നൽകിയ 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും മുസ്‌ലിങ്ങള്‍ക്കെതിരായ ആൾകൂട്ട കൊലകളും അതിക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന കടുത്ത ഇസ്‌ലാമോഫോബിയക്കെതിരെ ഐക്യമുന്നണി രൂപപ്പെടണമെന്നും അതിന് സോളിഡാരിറ്റി നേതൃത്വം നൽകുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ്. മലപ്പുറം മലബാർ ഹൗസിൽ നടന്ന പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്. പി പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. പി സ്വാലിഹ്, എം. ഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ പി സമാപനവും നിർവഹിച്ചു.