മലപ്പുറം: കേരളത്തിൽ നൂറു കേന്ദ്രങ്ങളിൽ യൂത്ത് കഫേകൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിലുടനീളം നടക്കുന്ന ഈ പരിപാടിയിൽ 10000 ഓളം കുടുംബങ്ങൾ സംബന്ധിക്കും. കുടുംബങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് സഹായകമാവുന്ന വിവിധ സെഷനുകൾ പരിപാടിയിൽ ഉൾകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കഫേ സംസ്ഥാന അസി. ഡയറക്ടർ ടി.പി. സാലിഹ്, അജ്മൽ കെ പി, അനസ് മൻസൂർ എന്നിവർ സംസാരിച്ചു. അജ്മൽ കെ.എൻ സ്വാഗതവും ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.
More News
-
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി... -
ഇസ്ലാമോഫോബിയക്കെതിരെ കൂടുതൽ ജാഗ്രത അനിവാര്യം: ടി.കെ. ഫാറൂഖ്
കോഴിക്കോട്: കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്താൻ സി.പി.എം സംഘ്പരിവാർ ശക്തികളോട് മത്സരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള... -
സംഭാൽ വെടിവെപ്പ്: മുസ്ലിം കൂട്ടക്കൊലയിൽ പ്രതിഷേധിക്കുക: സോളിഡാരിറ്റി
കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന...