ആലുവ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (FITU) വിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ടൈലറിങ് & വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രവർത്തക സംഗമവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നൽകി. തൊഴിലാളികളെ മാന്യമായും ആദരവോടെയും പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ന്യായമായ വേതനം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കുമാറുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രവർത്തകർ മുന്നോട്ട് വരണമെന്നും തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി വാദിക്കുന്നതിലൂടെ, ന്യായമായ തൊഴിൽ സമ്പ്രദായങ്ങൾ, സാമൂഹിക നീതി, സാമ്പത്തിക സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ട്രേഡ് യൂണിയനുകൾ മുൻകൈ എടുക്കണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് പ്രസ്താവിച്ചു. യൂണിയന്‍ എറണാകുളം പ്രസിഡന്റ് ജമീല സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എഫ് ഐ ടി യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് അടക്കമുളള സമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സീമാ നിയാസ് സ്വാഗതവും ജില്ലാ ട്രഷററർ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു .
More News
-
എഫ് ഐ ടി യു സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി
മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ഭാരവാഹികൾക്കും മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും എഫ് ഐ ടി... -
ചെറുകിട കാറ്ററിംഗ് സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക: ഉസ്മാൻ മുല്ലക്കര
കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും, ഹെൽത്ത് ഡിപ്പാർട്ട്മെൻറും സംയുക്തമായി നടത്തിവരുന്ന പരിശോധനകൾ വൻകിട കുത്തകളെ സഹായിക്കാനുള്ള... -
ഒൺലൈൻ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണം: എം ജോസഫ് ജോൺ
തിരുവനന്തപുരം: ഗ്വിഗ് തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ഒൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപപെടുന്ന പുതിയ തൊഴിൽ സംവിധാനങ്ങൾ തൊഴിലാളികളെ വൻ രീതിയിൽ...