എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഡയാലിസിസിന് വിധേയരാകുന്ന വൃക്ക രോഗികളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ മെമ്പർ ഐ.കെ കോമളൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം പ്രോജക്ട് കോഓർഡിനേറ്റർ ചാർട്ട് മെമ്പർ ലയൺ സിബി ജോർജ്ജ് തോട്ടയ്ക്കാട്ടു സിസ്റ്റര്‍ ലീമാ റോസ് ചീരംവേലിന് നല്‍കി നിർവഹിച്ചു. മഹാ ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റൻ്റ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ റോസി നടുവിലെവീട്, സിസ്റ്റർ ജോസ് ലിൻ ഒറ്റക്കുട, സെക്രട്ടറി ഡോ ജോൺസൺ വി. ഇടിക്കുള, ലയൺ കെ ജയചന്ദ്രന്‍, ലയൺ മോഡി കന്നേൽ, ലയൺ റോണി ജോർജ്ജ്, വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ് 31ന് 4.30ന് നടക്കും.
ആഗസ്റ്റ് 15ന് ശബരി ബാല ആശ്രമത്തില്‍ സ്വാതന്ത്ര്യ ദിനാചരണവും അന്ന ദാനവും നടത്തുവാന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി പച്ച സേവാ നിവാസിൽ ഓണസദൃ നല്കുവാനും തീരുമാനിച്ചു. കൺവീനർ മാരായി വിൻസൻ കടുമത്ത്, ഷേർലി അനിൽ എന്നിവരെ തെരഞ്ഞെടുത്തു.
ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ 2024 മാർച്ച് 3ന് ആരംഭിച്ച വിശപ്പ് രഹിത പദ്ധതി മുടങ്ങാതെ തുടരുന്നു.