അര്‍ജുനെ കണ്ടെത്താനുള്ള ശ്രമത്തില്‍ തൃപ്തിയുണ്ട്; ഇനിയെല്ലാം ദൈവത്തിന്റെ കൈയ്യില്‍: സഹോദരി

കർണാടക: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള എട്ടാം ​ദിവസത്തെ ശ്രമവും വിഫലം. ഗാംഗാവതി പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്.

ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടരും.കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചനയുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി.

ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ ഇത് തുടരണമെന്നും സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും സഹോദരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News