ചിങ്ങം: ജോലിയുടെ സമ്മർദം ഇന്ന് നിങ്ങളെ അലട്ടും. അധികം മുൻകോപം വരാതെ നോക്കുക. നിങ്ങളുടെ മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് കൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു.
കന്നി: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ബിസിനസിൽ നിങ്ങൾക്ക് വളർച്ചയുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അഭിനന്ദിക്കും. ഇന്ന് നിങ്ങൾ ഒരു ദൂരയാത്ര നടത്താൻ സാധ്യതയുണ്ട്.
തുലാം: ദിനചര്യയിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും.
വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരും. തൊഴിൽ സംബന്ധമായി, കമ്പനിക്കൊരു സ്വത്തായി ആളുകൾ നിങ്ങളെ കാണും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്.
ധനു: തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ ആകർഷണകേന്ദ്രം.
മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം ഇങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര വലുതാണെന്ന് മനസിലാക്കിത്തരും.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമാണ്. ആത്മീയതയിലുള്ള താല്പര്യം ഈ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും. കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതും അസാധ്യമാണ്. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയിയുണ്ടാകും. വിദ്യാർഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.
മീനം: നിങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച് അനുകൂല ദിശയിലേക്ക് മുന്നേറാന്‍ പ്രയോജനപ്പെടുത്തുക. ഈ ഒരു ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുക.
ഉച്ചയ്‌ക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.
മേടം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സാമൂഹികമായി, നിങ്ങളുടെ അന്തസും പ്രശസ്‌തിയും ഉയരും. നിങ്ങളുടെ കച്ചവടവും തഴച്ചുവളരും. സഹിഷ്‌ണുതയും കഠിനാധ്വാനവും പ്രതിഫലദായകമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കുന്നത് കൂടുതൽ ഫലം ചെയ്യും.
ഇടവം: ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്ന് വരില്ല. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്.
മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ നിങ്ങൾ സമയം ചിലവഴിക്കും. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചിലവാക്കും. ബിസിനസ് ഇടപാടുകൾ നടത്താൻ ഇന്നത്തെ ദിവസം ഉചിതമാണ്.
കര്‍ക്കടകം: സാധാരണ സാഹചര്യങ്ങൾ അസാധാരണമായി സംഭവിച്ചേക്കാവുന്നത് കൊണ്ട്, കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമനശാസ്‌ത്രത്തെ കുറിച്ചുള്ള ചില പാഠങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.