ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വര്ഷം തോറും നടത്തിവരാറുള്ള ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം സെന്റ് തോമസ് സിഎസ്ഐ ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ ദേവാലയത്തിൽ വെച്ച് ജൂൺ 23 ഞായറാഴ്ച 3 മണി മുതൽ 5 മണി വരെ നടത്തപെട്ടു.
പ്രസ്തുത മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ഇടവകയും, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് & സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയും, മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവകയും കരസ്ഥമാക്കി. റവ ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, റവ. ബിന്നി തോമസ് എന്നിവർ ക്വിസ് മാസ്റ്റേഴ്സ് ആയി പ്രവർത്തിച്ചു.
ഒന്നാം സ്ഥാനം നേടിയ ഇടവകയ്ക്ക് ജോയേൽ മാത്യു ചാമ്പ്യൻസ് മോർഗജ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ഇടവകയ്ക്കു റോബിൻ ആൻഡ് ഡോ. അന്ന ഫിലിപ്പ് സ്പോണ്സർ ട്രോഫിയും, മുന്നാം സ്ഥാനം നേടിയ ഇടവകയ്ക്കു ചെറു കാട്ടൂർ ഫാമിലി സ്പോണ്സർ ചെയ്ത ട്രോഫിയും സമ്മാനിച്ചു.
ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം റവ. ഫാ. ബിന്നി ഫിലിപ്പ് നിർവഹിച്ചു. ഐ സി ഇ സി എച് പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീമതി സിമ്മി തോമസ് സ്വാഗത പ്രസംഗവും, ഐ.സി. ഇ. സി. എച്. പിആർഓ ജോൺസൻ ഉമ്മൻ നന്ദി പ്രകാശനവും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ നൈനാൻ വീട്ടിനാൽ, എബ്രഹാം തോമസ്, ഡോ. അന്ന ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പത്ത് ഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.