മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പ്രിയ ഗുരുവായിരുന്ന ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഹൂസ്റ്റൺ റീജിയൺ വൈദീക സംഘം സെക്രട്ടറി വന്ദ്യ ഡോ. വി. സി. വറുഗീസ് കോർ എപ്പിസ്‌കോപ്പ കാർമ്മികത്വം വഹിച്ചു.
പ്രധാന കാർമ്മികർ
– വന്ദ്യ മാമ്മൻ പി. മാത്യൂ കോർ എപ്പിസ്‌കോപ്പ (അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ)
– റെവ. ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)
– റെവ. ഫാ. പി. എം. ചെറിയാൻ (വികാരി, സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ)
– റെവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് (വികാരി, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)
– റെവ. ഫാ. ക്രിസ്റ്റഫർ മാത്യു (അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ)
അനുസ്മരണ പ്രഭാഷണം
ബഹുമാനപ്പെട്ട വൈദികർ അനുസ്മരണ സമ്മേളനത്തിൽ ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ വ്യക്തിത്വവും സുവിശേഷ പ്രവർത്തനവും അനുസ്മരിച്ചു. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയിൽ ഇന്ന് പ. ബാവാ തിരുമേനിയുൾപ്പെടെ ജീവിച്ചിരിക്കുന്ന എല്ലാ പിതാക്കന്മാരുടെയും സീനിയർ വൈദികരുടെയും സെമിനാരി അദ്ധ്യാപകനായി വഹിച്ച പ്രധാന പങ്ക് എടുത്തുകൊണ്ട് അദ്ദേഹം അവരുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.
അനുഭവങ്ങളുടെ പങ്കുവെപ്പ്
അദ്ധ്യാപകനും ഗുരുവുമായിരുന്ന വന്ദ്യ ജോഷ്വാ അച്ചന്റെ ജീവിതസരണിയിലെ അനുഭവങ്ങൾ ബഹുമാനപ്പെട്ട വൈദീകർ പങ്കുവെച്ചു. ആ പണ്ഡിതാഗ്രേസരനായ പുരോഹിത-ഗുരു-ശ്രേഷ്ഠന്റെ ദൃശ്യ-അസാന്നിധ്യം സഭയ്ക്ക് അപരിഹാര്യമായ നഷ്ടമെങ്കിലും, സഭയുടെ നാളെകളിലെ പഠിതാക്കൾക്കും തേരാളികൾക്കും അദ്ദേഹം മാതൃകയായും വിരൽചൂണ്ടിയായും ജന മനസ്സുകളിൽ എക്കാലവും തുടരുന്നു.
മലങ്കര സഭാ മക്കൾക്കും മലയാളി സമൂഹത്തിനും ഒരിക്കലും മറക്കാനാവാത്ത സംഭാവനകൾ തെന്റെ ജീവിത അനുഭവങ്ങളിലൂടെ വരച്ചുകാട്ടിയ ജോഷ്വാ അച്ചൻ, മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വളർച്ചയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഓർക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും, സഭയുടെ ഭാവി തലമുറകൾക്ക് പ്രചോദനമാകുന്നതായ ജീവിതമാതുക തുടരുന്നതിനായി മലങ്കര സഭാമക്കളും വൈദീകരും പ്രതിജ്ഞാബദ്ധരാണെന്നും അനുസ്മരണ സന്ദേശങ്ങളിൽ വൈദീകർ പങ്കുവച്ചു.
ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)