മൗണ്ട് ഒലീവ് (ന്യൂജെഴ്സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ വാര്‍ഷിക പെരുന്നാള്‍ ജൂലൈ 26, 27 (വെള്ളി, ശനി) തിയ്യതികളില്‍ ആചരിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം, 7 മണിക്ക് സമര്‍പ്പണ ഗാനം, 7:15-ന് ഫാ. വിജയ് തോമസ് നയിക്കുന്ന കണ്‍വന്‍ഷന്‍ പ്രസംഗം, 7.30-ന് റാസ, അനുഗ്രഹ പ്രര്‍ത്ഥന, കൈമുത്ത് എന്നിവയ്ക്കുശേഷം റോഷിന്‍ മാമ്മന്‍, സിജി ആനന്ദ് എന്നിവര്‍ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടാകും.
ശനിയാഴ്ച രാവിലെ 8.30-ന് നമസ്കാരം, തുടര്‍ന്ന് നടക്കുന്ന കുര്‍ബാനയില്‍ ഫാ. എബി പൗലോസ് പ്രധാന കാര്‍മികത്വം വഹിക്കും. മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ബെനഡിക്‌ഷന്‍ എന്നിവയ്ക്കുശേഷം ഭക്ഷണവും റാഫിള്‍ നറുക്കെടുപ്പും ഉണ്ടായിരിക്കും.
ജൂലൈ 21 ഞായറാഴ്ച കൊടി ഉയര്‍ത്തലും, ജൂലൈ 28 ഞായറാഴ്ച കൊടിയിറക്കലും ഉണ്ടായിരിക്കും.
കൂടാതെ, പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 24-ന് ഫാ. ഡോ. എബി ജോര്‍ജ് സൂമിലൂടെ കണ്‍വന്‍ഷന്‍ പ്രസംഗം, 25-ന് ഫാ.ഡോ. രാജു വര്‍ഗീസ് സൂമിലൂടെ കണ്‍വന്‍ഷന്‍ പ്രസംഗം എന്നിവ നടത്തി. തോമസ് കുട്ടി – റോസ്ലിന്‍ ഡാനിയേല്‍, ഫിനു- ബിന്ദു ചെറിയാന്‍, ഏബ്രഹാം – സൂസാനോ തോമസ്, റോഷിന്‍ – ജൂലി ജോര്‍ജ്, ജോര്‍ജ് – ഇന്ദിര തുമ്പയില്‍ എന്നിവരാണ് ഇത്തവണത്തെ പെരുന്നാള്‍
ഏറ്റെടുത്ത് നടത്തുന്നവര്‍.
വിവരങ്ങള്‍ക്ക് ഫാ. ഷിബു ഡാനിയേല്‍ (വികാരി), നിതിന്‍ ഏബ്രഹാം (സെക്രട്ടറി) 845 596 0122, റിനു ചെറിയാന്‍ (സെക്രട്ടറി) 201 455 1826 എന്നിവരുമായി ബന്ധപ്പെടുക.