ഒരു മില്യണ്‍ ഡോളര്‍ അടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ഒരു മില്യൺ ഡോളർ മൂല്യമുള്ള ലോട്ടറി ടിക്കറ്റ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇന്ത്യൻ വംശജനായ 23 കാരന്‍ മിർ പട്ടേലിനെ മോഷണക്കുറ്റത്തിന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി റഥർഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പട്ടേൽ ജോലി ചെയ്തിരുന്ന ടെന്നസിയിലെ മർഫ്രീസ്ബോറോയിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ലോട്ടറി ടിക്കറ്റ് മോഷണം പോയത്. ലോട്ടറി ടിക്കറ്റ് സ്‌കാൻ ചെയ്ത് എന്തെങ്കിലും കിട്ടിയോ എന്ന് പരിശോധിക്കാൻ ടിക്കറ്റ് വാങ്ങിയ ആൾ ആവശ്യപ്പെട്ടപ്പോൾ വളരെ ചെറിയ തുകയാണ് കിട്ടിയതെന്ന് പട്ടേല്‍ പറയുകയും, അതിനുശേഷം ഉപഭോക്താവിന് കുറച്ച് തുക നൽകുകയും, ടിക്കറ്റ് ചവറ്റുകുട്ടയില്‍ തള്ളുകയും ചെയ്തു. ഉപഭോക്താവ് കടയിൽ നിന്ന് ഇറങ്ങിയ ശേഷം പട്ടേൽ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ നിന്ന് പുറത്തെടുത്തു എന്ന് പോലീസ് പറഞ്ഞു.

ടിക്കറ്റിൽ മറഞ്ഞിരിക്കുന്ന ഭാഗം ചുരണ്ടിയപ്പോള്‍ വിജയിച്ച തുക കണ്ടെത്തി ലോട്ടറി ഓഫീസിലെത്തിച്ചെങ്കിലും ജീവനക്കാർക്ക് സംശയം തോന്നിയതായി അന്വേഷകൻ വിക് ഡോണോഹോ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രയത്തില്‍ ലോട്ടറി അന്വേഷകർ ഗ്യാസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ പകർത്തി. അതിൽ
പട്ടേല്‍ ചവറ്റുകുട്ടയിൽ നിന്ന് ടിക്കറ്റ് എടുക്കുന്നതും ടിക്കറ്റിൻ്റെ മുൻഭാഗം ചുരണ്ടുന്നതും ശേഷം കടയിൽ ആഘോഷിക്കുന്നതും കാണിക്കുന്നുണ്ട് എന്നും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News