സൈബർ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയ ഉത്തരകൊറിയൻ ഹാക്കറെ അറസ്റ്റു ചെയ്തു

വാഷിംഗ്ടൺ: ഉത്തരകൊറിയയുടെ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസികളിൽ ജോലി ചെയ്തിരുന്ന ഒരാൾ യുഎസ് ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ സൈബർ സെല്ലുകളിൽ അതിക്രമിച്ചുകയറാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.

കള്ളപ്പണം വെളുപ്പിച്ചതിനും, ലോകമെമ്പാടുമുള്ള പ്രതിരോധം, സാങ്കേതികവിദ്യ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ കൂടുതൽ സൈബർ ആക്രമണങ്ങൾ നടത്താൻ ഫണ്ട് ഉപയോഗിച്ചതിനും റിം ജോങ് ഹ്യോക്കിനെ കൻസസിലെ ഒരു ഗ്രാൻഡ് ജൂറി തടങ്കലിലാക്കിയതായി അധികൃതർ പറഞ്ഞു. അമേരിക്കൻ ഹോസ്പിറ്റലുകളിലും മറ്റ് ആരോഗ്യ പരിപാലന ദാതാക്കളിലും ഹാക്ക് ചെയ്യുന്നത് രോഗികളുടെ ചികിത്സയിൽ തടസ്സങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News