ചിലയ്ക്കുന്നതെന്തെൻ കിളിയേ (കവിത): പുലരി

ചിലയ്ക്കുന്നതെന്തെൻ കിളിയേ
എനിക്കറിയാത്ത ഭാഷയിൽ
പരിഭവമോ പരിദേവനമോ
പരിഹാസമോ
പരിലാളനമോ
ഹൃദയത്തിൻ ഭാഷ ഞാൻ ശ്രമിക്കുന്നു ഗ്രഹിക്കുവാൻ
സന്തോഷം എങ്കിൽ ചിരിച്ചിടാം കൂടെ
സന്താപച്ചുവയെന്നാൽ
രണ്ടിറ്റു കണ്ണീർ പൊഴിക്കാം
കൂട്ടിന്നു പോരാൻ
ക്ഷണമെങ്കിൽ
നിനക്കായ്
കൂടൊന്നു തീർക്കാൻ
മനോജാലകം തുറന്നിടാം
അരികിൽ വന്നു കിളിയേ എനിക്കറിയുന്ന ഭാഷയിൽ
ഉരിയാടൂ നീയും
മനം കുളിരെ.

Print Friendly, PDF & Email

One Thought to “ചിലയ്ക്കുന്നതെന്തെൻ കിളിയേ (കവിത): പുലരി”

  1. Abdul

    If you listen the bird closely, the Kili is saying something so sweet. Pay close attention Kili. Its video is even so sweeter.

Leave a Comment

More News