കൊച്ചി: വ്യത്യസ്ത കലാസാംസ്കാരിക രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു സോമൻ ജി വെൺപുഴശ്ശേരി എന്ന് കെ. കെ. അംബുജാക്ഷൻ. വെൽഫെയർ പാർട്ടി എറണാകുളം ജില്ല മുൻ വൈസ് പ്രസിഡണ്ട് സോമൻ ജി വെൺപുഴശ്ശേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലയിലൂടെയും സംസ്കാരിക പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനം കെട്ടിപ്പടുത്തത് പൊതുപ്രവർത്തകർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ജ്യോതി വാസ്,ഡോ. എ കെ വാസു, വികെ വിജയൻ, തുളസീധരൻ പള്ളിക്കൽ, ബിജോയ് ഡേവിഡ്, കെ എ സദീഖ്, രതീഷ് പാണ്ടനാട്, ഉണ്ണികൃഷ്ണൻ തകഴി, ശശി പന്തളം, രാമകൃഷ്ണൻ വയനാട്, അനിൽകുമാർ വടകര, പ്രേംനാഥ് വയനാട്, അർച്ചന പ്രജിത്ത്, നിസാർ കളമശ്ശേരി, എം കെ ജമാലുദ്ദീൻ, അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.