എസ്.എസ്.എഫ് താമരശേരി ഡിവിഷൻ സാഹിത്യോത്സവിൽ കട്ടിപ്പാറ ജേതാക്കൾ

എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ജേതാക്കൾ ആയ കട്ടിപ്പാറ സെക്ടറിന് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ട്രോഫി സമ്മാനിക്കുന്നു

താമരശ്ശേരി: എസ്.എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ കട്ടിപ്പാറ സെക്ടർ ജേതാക്കളായി. മൂന്നു ദിനങ്ങളിലായി മലപുറത്ത് വെച്ച് നടന്ന സാഹിത്യോത്സവിൽ കട്ടിപ്പാറ 645 പോയിന്റ് നേടിയാണ് ജേതാക്കളായത്. പുതപ്പാടി 566, താമരശേരി 512 പോയന്റുകൾ നേടി യഥാക്രമം രണ്ട്,മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ പുതുപ്പാടി സെക്ടക്റിലെ അൽത്താഫ് കെ.ആർ 40 പോയന്റുകൾ നേടി കലാപ്രതിഭയായി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച പുതുപ്പാടി സെക്ടറിലെ തന്നെ ഹാഷിർ സുലൈമാൻ 36 പോയന്റുകൾ നേടി സർഗ്ഗ പ്രതിഭയുമായി.

ഇന്നലെ വൈകിട്ട് നടന്ന സമാപന സംഗമം സ്വാഗതസംഘ ചെയർമാൻ സയ്യിദ് അബ്ദുള്ളക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ കേരള എസ്.ജെ.എം സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി അനുമോദന ഭാഷണം നടത്തി. സാഹിത്യോത്സവ് വിജയികളെ പ്രഖ്യാഭിച്ച് എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുനീർ സഅദി സംസാരിച്ചു. ലുകുമാൻ ഹാജി കലാ- സർഗ്ഗ പ്രതിഭകളെ പ്രഖ്യാപിച്ചു. എം പി എസ് തങ്ങൾ മലപുറം പ്രാരംഭ പ്രാർത്ഥന നടത്തി. ഡോ. സയ്യിദ് നിസാം റഹ്മാൻ, മുഹമ്മദ് അലി കാവുംപുറം, സലാം മലപുറം, ആശിഖ് ഈർപ്പോണ സംസാരിച്ചു.

സാബിത്ത് അബ്ദുല്ല സഖാഫി, മുഹമ്മദ് അലി സൈനി സിപി, കെ ടി അബ്ദുറഷീദ് ഒടുങ്ങാക്കാട്, ഡോക്ടർ മുഹമ്മദ് അസ്ഹരി, നൗഫൽ സഖാഫി വെണ്ണിയോട്, ആഷിക് അഹമ്മദ് സഖാഫി പൂനൂർ, ബഷീർ അഹ്സനി എന്നിവർ സംബന്ധിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News