മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്: വർഷങ്ങളായി തുടരുന്ന തട്ടിപ്പ് പുറത്തായത് മൈക്രോസോഫ്റ്റ് വിൻഡോസിൻ്റെ ആഗോള പരാജയം

തൃശൂർ: മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യാമോഹൻ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചതായി പൊലീസ്. റമ്മി കളിച്ച് രണ്ട് കോടിയോളം രൂപ നഷ്ടമായെങ്കിലും കുറച്ച് പണം തിരികെ കിട്ടിയെന്നാണ് പോലീസിൻ്റെ നിഗമനം. അതിനിടെ, മൈക്രോസോഫ്റ്റ് വിൻഡോസ് കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ തകരാറിലായതിനെ തുടർന്നാണ് ധന്യ കുടുങ്ങിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിന്‍ഡോസ് തകരാറിലായതോടെ ഇവര്‍ നടത്തിയ അനധികൃത പണമിടപാടിൻ്റെ വിവരം കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ധന്യയുടെ തട്ടിപ്പ് കണ്ടെത്തിയത്.

ധന്യയുടെ പണം ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലൂടെ കുഴൽപ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം സംഘടിപ്പിക്കുന്നുണ്ട്. എട്ട് അക്കൗണ്ടുകൾ വഴി 8,000ത്തോളം ഇടപാടുകളിലൂടെ 20 കോടി രൂപ ഇവർ തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.തട്ടിപ്പ് നടത്താൻ ഉപയോഗിച്ച അഞ്ച് അക്കൗണ്ടുകൾ ധന്യയുടെ പേരിൽ എടുത്തിട്ടുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി കടന്നുകളഞ്ഞത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ നിർമ്മിച്ച് കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News