തോരാത്ത മഴയും വെള്ളപ്പൊക്കവും: വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രം താത്കാലികമായി അടച്ചു

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലും കോഴിക്കോട്ടും വിനോദസഞ്ചാരം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വടക്കൻ കേരളത്തിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

900 കണ്ടി ഉൾപ്പെടെയുള്ള പ്രദേശത്തെ സാഹസിക പാർക്കുകളും ട്രെക്കിംഗ് പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾ എത്തുന്നില്ലെന്ന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

മേപ്പാടി മുണ്ടക്കൈയില്‍ മലമുകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാണാസുര സാ​ഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 773 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കോ​ഴി​ക്കോ​ട് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഇന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പും ഉയരുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി.

അതേസമയം, കനത്ത മഴയെ തുടർന്ന് തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Print Friendly, PDF & Email

Leave a Comment

More News