കനത്ത മഴ: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും ട്യൂഷൻ സെൻ്ററുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മുഴുവൻ സമയ വിദ്യാർത്ഥികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

അതേസമയം,സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാ​ഗ്രതയുടെ ഭാ​ഗമായി 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചനം.

മധ്യപ്രദേശിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളതീരത്ത് ഉൾപ്പെടെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലും വരുന്ന രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരും. വ്യാപക മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.

കനത്ത മഴയിൽ കോഴിക്കോട് മലയോര മേഖലകളിൽ കനത്ത നാശനഷ്ടമുണ്ടായി. കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ ശക്തമാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. അമ്പായത്തോട് ചുഴലിക്കാറ്റിൽ ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

Print Friendly, PDF & Email

Leave a Comment

More News