ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ റോച്ചസ്റ്ററില്‍ മേപ്പിൾവുഡ് പാർക്കിൽ ഞായറാഴ്ച നടന്ന കൂട്ട വെടിവയ്പ്പിൽ ഒരു സിറ്റി ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏകദേശം 6:20 ഓടെ ബ്രിഡ്ജ് വ്യൂ ഡ്രൈവിലെ മേപ്പിൾവുഡ് പാർക്കിൽ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി 7 പേർക്ക് വെടിയേറ്റ് പരിക്കേറ്റതായും നിരവധി ആളുകൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതായും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
വെടിവയ്പിൽ 20 വയസ്സുള്ള യുവാവ് മരിച്ചതായി പോലീസ് പറഞ്ഞു. അതേ സമയം ഒരാളുടെ നില ഗുരുതരവും അഞ്ച് പേർക്ക് നിസാര പരിക്കുകളുമുണ്ട്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോകൾ നൽകണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു
വെടിവെപ്പിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ അറിയില്ലെന്ന് പോലീസ് ഓഫീസർ ക്യാപ്റ്റൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. നിലവിൽ കസ്റ്റഡിയിൽ സംശയിക്കുന്നവരൊന്നുമില്ലെന്നും സംഭവത്തിൻ്റെ വീഡിയോ കൈവശമുള്ളവര്‍ വീഡിയോകൾ നേരിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതിന് പകരം മേജർ ക്രൈം സെക്ഷൻ (585) 428-7157, ക്രൈം സ്റ്റോപ്പേഴ്‌സ് (585) 423-9300, അല്ലെങ്കിൽ MajorCrimes@cityofrochester.gov എന്ന ഇമെയിൽ വിലാസം എന്നിവയിലൂടെ വീഡിയോകൾ പോലീസിന് നേരിട്ട് അയയ്‌ക്കാൻ RPD ആവശ്യപ്പെട്ടു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 311 അല്ലെങ്കിൽ 911 എന്ന നമ്പറിൽ വിളിക്കാനും പോലീസ് ആവശ്യപ്പെടുന്നു.
Just spoke with a resident on Maplewood Drive who said he was in his kitchen when he “thought he heard fireworks.” When he looked out his window, he told me he saw dozens, if not hundreds, of people running out of the Maplewood Park. @News_8
Still awaiting official word from law… https://t.co/JxQtR2Bv3k pic.twitter.com/OTzy2xpOj8— Gio Battaglia (@giobattaglia_) July 29, 2024